Thursday 24 November 2011

കള്ള വാക്യങ്ങള്‍ പ്രവാചകന്റെ മേല്‍ ചുമത്തുന്നവരുടെ ശ്രദ്ധയ്ക്ക്‌!!!

kmcc ഗ്രൂപ്പ്‌ ഇല്‍ നടന്ന ഒരു ചര്‍ച്ചയാണ് ഈ ഹിമാലയന്‍ ഡോക്യുമെന്റ് പണിയാന്‍ എന്നെ പ്രേരിപ്പിച്ചത്....ചര്‍ച്ചയുടെ നാള്‍ വഴികള്‍ ഇങ്ങനെ...
 mehbu ഷെരീഫ് എന്നൊരാള്‍ രസൂലിന്റെ ഒരു ഇല്ലാത്ത വാചകവും വളരെ വികലമാക്കിയ യഥാര്‍ത്ഥത്തില്‍ നിന്നും വളരെ മാറ്റിയ മറ്റൊരു വാക്യവും പോസ്റ്റ്‌ ചെയ്യുന്നു. അത് കള്ളത്തരം എന്ന് അതിനെ കുറിച്ച കുറച്ചു പേര്‍ പറയുന്നു.തെളിവ് കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നു. അതില്‍ പരാജയപ്പെട്ട ഷെരീഫ്, തനിക്കിത് ഒരു entertainment സൈറ്റ് ഇല്‍ നിന്നും കിട്ടിയതാണെന്നും "സുടാപ്പികളെ' പ്രകോപിപ്പിക്കാന്‍ കൊടുത്തതാണ് എന്നാ കമന്റ്‌ ഉം കൊടുത്തു, ഹദീസ് ന്റെ ആധികാരികത തെളിയിക്കാതെ പോവുന്നു.. പിന്നെ കാര്യമായും ഈ പോസ്റ്റ്‌ ഏറ്റെടുത്ത് ഷബാസ് തങ്ങള്‍ ആണ്. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍...ആദ്യതെത് ഹദീസ് ആണെങ്കിലും,അതിനു തെളിവ് കയ്യിലില്ല..രണ്ടാമതെത് ഹദീസ് ആണെന്നതിന് തെളിവുണ്ട്. പക്ഷെ ഇത് വരെ ആ ഹദീസ് ഉം , ഭുഖാരിയിലെയോ മറ്റോ ഹദീസ് നമ്പരും പറഞ്ഞിട്ടില്ല.അദ്ദേഹം അത് പറയും.ഇത് വരെ പോസ്റ്റ്‌ ചെയ്യാത്തതിന്റെ കാരണവും പറയും..... മറു വിഭാഗത്തിന്, ആദ്യത്തെ ത് ഹദീസ് അല്ല എന്നുറപ്പുണ്ട്. അത് കൊണ്ട് ചിലര്‍ തെളിവ് ഹാജരാക്കാന്‍ വെല്ലു വിളിച്ചിട്ടുണ്ട്. രണ്ടാമതെത് തികച്ചും വികലമാക്കിയതാണ്, ശരിയായ ഹദീസ് കയ്യില്‍ ഉണ്ട്. അതിന്റെ നമ്പര്‍ ഉം ഹദീസ് ഉം വിശദീകരണവും പോസ്റ്റ്‌ ചെയ്യും എന്ന് പറഞ്ഞിട്ടുദ്. ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല..ഇത് വരെ പോസ്റ്റ്‌ ചെയ്യാത്തതിന്റെ കാരണവും വ്യക്തമാക്കും....... ..ഷഹബാസ് അപ്പോഴേക്കും അദ്ദേഹം അറിയുന്ന ഹദീസ് വിഷധീകരണവും വൈകി പോസ്റ്റ്‌ ചെയ്യുന്നതിന്റെ കാരണവും ,ഹദീസ് നമ്പര്‍ ഉം തരും എന്ന് വിശ്വസിക്കുന്നു...



...............................................................................................................................................
...............................................................................................................................................
പല വികലവും അസത്യവുമായ വാക്കുകള്‍ പ്രവാചകന്റെ മേല്‍ ചാര്‍ത്തി, തെറ്റിധാരണ ഉണ്ടാക്കാന്‍ പലരും പലരും ശ്രമിച്ചിട്ടുണ്ട്. അത്തരം 2 കള്ള വാക്യങ്ങളുടെ  പൊരുളുകള്‍ തേടിയാണ് നമ്മുടെ യാത്ര. തീര്‍ച്ചയായും, പ്രവാചക ഹദീസ് കളുടെ  സത്യ സന്ധമായ സൂക്ഷിപ്പുകാരും, പ്രചാരകരും ആകാന്‍ നാം മുസ്ലിംകള്‍ക്ക്ബാധ്യത ഉണ്ട്. അത് കൊണ്ടാവാം.400 ലതികം കമ്മെന്റുകളിലേക്ക് ഈ ചര്‍ച്ച വഴിതിരിഞ്ഞത്. പ്രവാചക കരുണയും, സഹിഷ്ണുതയും പറയുന്നവര്‍  തന്നെ പരസ്പരം, ഇഷ്ടപ്പെടാന്‍   കഴിയാത്ത വാചകങ്ങള്‍ കൊണ്ട് ഏറ്റു മുട്ടുന്നതും കണ്ടു. ഒരു വേള "അല്പം തിരക്കിലാണ് , തിരിച്ചു വന്നിട്ട ഹദീസ്തരാം" എന്ന് പറഞ്ഞ പോയ ഞാന്‍ കുറച്ചു തിരക്കില്‍ പെട്ട്   വരാന്‍ വൈകിയപ്പോള്‍ <<<<<thaanakal randaamatte hadeesinte pooranna vivaram eppol taraam enn parann പോയടല്ലേ>>>>> എന്ന് ഷഹബാസ്  ചോദിക്കുന്നത് കണ്ടു.  (ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ പറയുന്നത് ..ആര്‍ക്കെങ്കിലും തന്നെ കുറിച്ചാണ് എന്ന് തോന്നുന്നു എങ്കില്‍,ഒരു തോന്നല്‍ മാത്രമല്ല,അത് ശരിയായിരിക്കും). ഇത് കള്ള വാക്യങ്ങള്‍ ആണെങ്കില്‍ തള്ളണം എന്ന് തന്നെയാണ്,മറ്റു പലരെയും പോലെ  ഷഹബാസ് ന്റെയും അഭിപ്രായം എന്ന് തോന്നുന്നു. പക്ഷെ ഷഹബാസ് , ഈ വാക്യങ്ങള്‍ ശരിയാണെന്ന് വാദിക്കുന്ന പക്ഷം, അത് തെളിയിക്കാനുള്ള ബാധ്യതയും അദ്ദേഹത്തിനുണ്ട്.( ഒരു പോസ്റ്റ്‌ ഇട്ടിട്ടു  അതിന്റെ മേലുള്ള ചര്‍ച്ചയില്‍ കാര്യമായി പങ്കാളിത്തം വഹിക്കാതെ പോയ "പ്രവാചക സ്നേഹി"ഷെരീഫ് നെ ഇവിടെ കാര്യത്തില്‍ എടുക്കുന്നില്ല). ഇതിലെ വളരെ പ്രധാനപ്പെട്ട വസ്തുത, ഈ വാക്യം ഹദീസ് ആണെന്ന് ആധികാരികത യോടെ തെളിയിച്ചാല്‍ എല്ലാ പ്രതിവാദമുഘങ്ങളും പരാജയപ്പെടും എന്നതാണ്. എന്നിട്ടും അദ്ദേഹം തെളിവുകള്‍ ഹാജരാക്കിയില്ല. 


അതിനിടെ ഷെരീഫ് ന്റെ ഒരു കമന്റ്‌ കണ്ടു,<<<<<ഈ ഹദീസിന്റെ ഉള്ളടക്കം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ് എന്നുള്ളത് കൊണ്ട് >>>>>>........

ഹദീസ് കള്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തിന് എതിരാണോ അല്ലയോ എന്നതല്ല ഇവിടെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷയം. പ്രവാചക വചനങ്ങള്‍ എന്ന് പറഞ്ഞു മുകളില്പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ ആധികാരികത അവതരിപ്പിക്കലാണ്.  
....
ചിലപ്പോല്‍ ഞങ്ങള്‍ എത്ര വസ്തു നിഷ്ടമായി സംസാരിച്ചാലും മുഴുവന്‍ തെളിവുകള്‍ ഹാജരാക്കിയാലും വിശ്വസിക്കാത്ത, തിരിച്ചറിയാത്ത, ഒരു തരം ആള്‍ക്കാരെ കണ്ടിരുന്നു പലപ്പോഴും, ഇവിടെ. ചിലപ്പോ വല്ലാതെ അസ്വസ്ഥത തോന്നും. ഞങ്ങള്‍ ഇത്ര ആത്മാര്‍ഥമായി പറഞ്ഞു കൊടുത്തിട്ടും ഇവര്‍ ക്ക് മനസ്സിലാവുന്നില്ലല്ലോ..എന്നാ യിരിക്കും അല്ലാഹുവോടുള്ള പ്രാര്‍ത്ഥന. 950 കൊല്ലം മത പ്രബോധനം നടത്തിയിട്ടും ചുരുക്കം ചിലര്‍ മാത്രം വിശ്വസിച്ചപ്പോള്‍  നുഹ് നബി(അ) ന്റെ മാനസികാവസ്ഥഉള്‍ക്കൊള്ളാവുന്നിടത്തെക്ക്   മനസ്സ് സ്വാമ്ശീകരിക്കപ്പെടുന്നത് പോലെ തോന്നും. വെറുതെ യല്ല തന്റെ സമൂഹത്തിനെതിരെ നോഹ് പ്രാര്തിച്ചത്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ വാക്യങ്ങള്‍ എതിരാണ്. കാരണം ഞങ്ങളുടെ പ്രവാചകന്റെ കരുണ ഇത്രയേ ഉള്ളു എന്നാണു ഈ വാക്യങ്ങള്‍ പറയുന്നത്. എന്നാല്‍ പകരം വെക്കാനാവാത്ത കാരുണ്യത്തിന്റെ പ്രതീകമായിരുന്നു പ്രവാചകന്‍. അത്രത്തോളം കാരുണ്യവാനായ ഒരാളും ജീവിച്ചിരുന്നിട്ടില്ല. ഇനിയുണ്ടാവുകയുമില്ല. 

പ്രവാചക കരുണയുടെ ചില ഉദാഹരണങ്ങള്‍  ഞാന്‍ താഴെ കൊടുക്കുന്നു.

1 ) ബദര്‍ ഇല്‍ പിടിക്കപ്പെട്ട 70 ഓളം പേരില്‍ 2 പേരെ ഒഴിച്ച് എല്ലാവരെയും പ്രവാചകന്‍ വെറുതെ വിട്ടു. 
2 ) തന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ട ഉക്ബത് ബ്നു അബീ മുഐത് നോട്‌  അദ്ദേഹം ക്ഷമിച്ചു. 
3 ) തായിഫില്‍ തന്നെ കല്ലെരിഞ്ഞവരെയും, അതിനു കല്പിച്ചവരെയും  കൊല്ലാന്‍ അല്ലാഹുവിന്റെ കല്പന അനുസരിച് ജിബ്രീല്‍ (അ) വന്നപ്പോള്‍ അദ്ദേഹം അത് തടഞ്ഞു.

4 ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ പ്രവാചകന്റെ മകളെ ഉപേക്ഷിക്കുകയും, പ്രവാചകന്റെ നെഞ്ചിലേക്ക് വലിച്ചെറിയുകയും ചെയ്ത മകളുടെ ഭര്‍ത്താവും  അബൂലഹബിന്റെ  മകനുമായ ഹുതൈബ യോട് പ്രവാചകന്‍ കാര്യമായി ഒന്നും പറഞ്ഞില്ല.
5 ) മക്ക ഫതഹില്‍ അവിടെയുള്ള എല്ലാര്‍ക്കും മാപ്പ് കൊടുത്തു.
6 ) പ്രവാചകന്റെ സദസ്സില്‍ വന്നു പ്രവാചകനെ വളരെ നീചമായി  ചീത്ത വിളിച്ച ജര്‍രാഹ് നോട്‌ പ്രവാചകന്‍ പ്രതികരിച്ചില്ല  . പല സഹാബികള്‍ക്കും അരിശം കയറിയെങ്കിലും, പ്രവാചക കല്പന യില്ലാതതിനാല്‍ ആരും പ്രതികരിച്ചില്ല. സഹാബി അബൂ ഉബൈദ  (റ) യുടെ ബാപ്പയാണ് ജര്‍രാഹ്  എന്നതിനാല്‍
തന്റെ പിതൃത്വത്തെ പോലും ചീത്ത വിളിച്ച ആളോട് പോലും പ്രതികരിക്കാന്‍ പ്രവാചകന്‍ അനുമതി കൊടുത്തില്ല.




ഇങ്ങനെ പ്രവാചക കാരുണ്യത്തിന്റെ സമ്മോഹനമായ ഉന്നതോഹരണങ്ങള്‍  ആണ്   


ഇനിയും ഒരു പാട് ഉണ്ട്... നീണ്ടു പോകും, പ്രവാചക കാരുണ്യം പറഞ്ഞാല്‍ തീരില്ല..
 പ്രവാചകന്റെ ഇത്തരം നിലപാടുകളില്‍ അള്ളാഹു എങ്ങനെ പ്രതികരിച്ചു എന്നും കൂടി അറിഞ്ഞാലേ ഇത് പൂര്‍ണമാകൂ  ...

അത് ഞാന്‍ അടുത്ത കമന്റ്‌ ബോക്സ്‌ ഇല്‍ വിശദമാക്കാം.


1 ) ബദര്‍ ഇല്‍ പിടിക്കപ്പെട്ട 70 ഓളം പേരില്‍ 2 പേരെ ഒഴിച്ച് എല്ലാവരെയും പ്രവാചകന്‍ വെറുതെ വിട്ടു. 
യുദ്ധം കഴിഞ്ഞപ്പോള്‍  ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ (നളര് ബ്ന്‍ ഹാരിസ് , ഉഖ്‌ബ ബ്നു അബീ മുഐത്)  മാറ്റിവച്ചു. ബാക്കിയുള്ളവരെ എന്ത് ചെയ്യണം എന്നതിനെ കുറിച്ച്, അബൂബകര്‍(റ) (അബ്ദുല്ലഹ് ബ്നു അബൂ കുഹാഫ എന്നാണ് യഥാര്‍ത്ഥ പേര്) വിനോടും ഉമര്‍ ബ്നു ഖതാബ്‌ (റ) വിനോടും അഭിപ്രായം ആരാഞ്ഞു. കാരണം ഇസ്ലാമില്‍ അതൊരു പുതിയ സംഭവം ആയിരുന്നു. ദയാലുവായ അബൂബകര്‍ (റ) പറഞ്ഞു "എന്തായാലും അവര്‍ നമ്മുടെ ബന്ധുക്കളാണ്. കുറച്ചു പിഴ ചുമത്തി നമുക്കവരെ വിടാം. പിഴത്തുക മുസ്ലിംകള്‍ക്ക് ശത്രുവിന്റെ മേല്‍ ശക്തി പ്രാപിക്കാന്‍ ഉപയോഗിക്കാം. അത് കൂടാതെ, അള്ളാഹു ചിലപ്പോ അവര്‍ക്ക് ഇസ്ലാമിക ബോധനം നല്‍കിയേക്കും". എന്നാല്‍ ഉമര്‍ പറഞ്ഞത് ഇങ്ങനെ യായിരുന്നു " കൊല്ലണം, കാരണം അവര്‍ നിഷേധികളുടെ നേതാക്കളാണ്".

പകരം വെക്കാനാവാതത്രയും ദയാലുവായ പ്രവാചകന്‍ അബൂബകര്‍ ന്റെ വാക്കുകള്‍ സ്വീകരിച്ച .സാമ്പത്തിക  അവസ്ഥ  അനുസരിച്ച് 4000 മുതല്‍ 10000 വരെ ദിര്‍ഹം മോചനദ്രവ്യം വാങ്ങി പലരെയും വിട്ടയച്ചു. പണം അടക്കാന്‍ കഴിവില്ലാതവരോട് 10 മുസ്ലിംകളെ എഴുത്തും വായനയും പഠിപ്പിച്ചാല്‍ വിട്ടയക്കും എന്ന് പ്രഖ്യാപിച്ചു. മക്കയില്‍ നിന്നും പ്രവാചക പുത്രി സൈനബ് (റ)  തന്റെ  ഭര്‍ത്താവ് അബുല്‍ ആസ് (സത്യ നിഷേധി) ന്റെ മോചനത്തിന് വേണ്ടി കൊടുത്തയച്ച necklace കണ്ടപ്പോള്‍ പ്രവാചകന്നു കണ്ണ് നിറഞ്ഞു. പുത്രിയെ മദീനയില്‍ പ്രവാചകന്റെ   കൂടെ നിര്‍ത്തുന്നതിനു പകരമായി അബുല്‍ ആസിനെ  വിട്ടയച്ചു. 

പിറ്റേന്ന് ഉമര്‍ കാണുമ്പോള്‍ പ്രവാചകനും അബൂബക്കറും കരയുകയായിരുന്നു. പ്രവാചക തീരുമാനത്തിനെ വിമര്‍ശിച്ചു കൊണ്ടു ഖുറാന്‍ അവതരിച്ചിരുന്നു. തങ്ങളെ ബാധിക്കുമായിരുന്ന കടുത്ത ശിക്ഷ ഓര്‍ത്തായിരുന്നു, അവര്‍ കരഞ്ഞത്. ഉമര്‍ (റ) വിന്റെ അഭിപ്രായം ശരി വെച്ചിറങ്ങിയ ആ ആയത്തുകള്‍ ഇതാണ് " ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി സ്ഥാപിക്കുന്നത് വരെ യുദ്ധത്തടവുകാര്‍ ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല.(അവരെ കൊന്നു കളയണം. ശക്തി പ്രാപിച്ചതിനു ശേഷം തടവുകാരെ മോചനദ്രവ്യം വാങ്ങിയോ മറ്റോ വിട്ടയക്കാം) നിങ്ങള്‍ ഇഹലോകത്തിലെ ക്ഷണികമായ നേട്ടം  ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അള്ളാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ  പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു". (സൂറത്ത്‌ :8 അന്‍ഫാല്‍  67 , 68 ). (ഖുര്‍ആന്‍ 47 : 4 ഉം നോക്കുക, സൂറത്ത്‌ മുഹമ്മദ്‌ ).




2 ) തന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ട ഉക്ബത് ബ്നു അബീ മുഐത് നോട്‌  അദ്ദേഹം ക്ഷമിച്ചു.

അബ്ദുല്ലാഹിബ്നു മസൂദ് (റ) പറയുന്നു." കുരൈശികളില്‍ പെട്ട ചിലര്‍ കഅബ ക്കടുത്ത് ഇരിക്കെ പ്രവാചകന്‍ അവിടെ നിസ്കരികയായിരുന്നു.അപ്പോള്‍ കുരൈശികളില്‍ ഒരാള്‍ ചോദിച്ചു " നിങ്ങള്‍ ഇത് കാണുന്നില്ലേ? നിങ്ങളില്‍ ആരാണ് ഒട്ടകത്തിന്റെ രക്തവും അവശിഷ്ടങ്ങളും കലര്‍ന്ന കുടല്‍ മാല കൊണ്ട് വരികയും മുഹമ്മദ്‌ സുജൂദ് ചെയ്യുന്നത് വരെ നിന്നിട്ട അദ്ദേഹത്തിന്റെ മുതുകില്‍ ഇടുകയും ചെയ്യുക?" അവരില്‍ പെട്ട നിര്‍ഭാഗ്യവാന്‍ ഉഖ്‌ബതുബ്നു അബീ മുഐത് ആയിരുന്നു.(ഒരു പെണ്ണോട്ടകത്തിന്റെ) കുടല്‍ മാല പ്രവാചകന്റെ രണ്ടു ചുമലുകള്‍ക്കിടയില്‍ കൊണ്ട് വന്നിട്ടു.ഭാരം കാരണം  പ്രവാചകന്നു നിവരാന്‍ കഴിയാതിരുന്നത് കണ്ടപ്പോള്‍ കുരൈഷികള്‍ പൊട്ടിച്ചിരിക്കുകയും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. ഈ വാര്‍ത്ത ഒരാള്‍ പ്രവാചകപുത്രി ഫാത്തിമ (റ) യെ അറിയിച്ചു .അവര്‍ ഓടി വന്നു കുടല്‍ മാല നീക്കുന്നത് വരെ പ്രവാചകന്‍ സുജൂദില്‍ ആയിരുന്നു. ഫാത്തിമ (റ) കുരൈശികളുടെ മുഖത്ത്  നോക്കി അവരെ ശപിച്ചു.പ്രവാചകന്‍ നിസ്കാരം പൂര്‍ത്തീകരിച്ചു. അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു : " അല്ലാഹുവേ കുരൈഷികളോട് പകരം ചെയ്യേണമേ" മൂന്നു തവണ ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുകയും മൂന്നാമത്തെ തവണ അവിടെ ഉണ്ടായിരുന്ന കുരൈശികളുടെ പേര് അവരുടെ വാപ്പമാരുടെ പേര്‍ ചേര്‍ത്ത് പ്രാര്‍ഥിക്കുകയും ചെയ്തു " അമ്ര് ബ്നു ഇഷാം(അബൂ ജഹല്‍), ഉതബ ബ്നു റാബിയ, ശൈബ ബ്നു റാബിയ, ഉമയ്യ ബ്നു ഖലഫ്, ഉഖ്‌ബ ബ്നു അബീ മുഐത്, ഉമര്‍ ഇബ്നു അല്‍  വാലിദ് എന്നിവരോട് പകരം ചെയ്യേണമേ". അബ്ദുല്ലാഹി ബ്നു മസൂദ് (റ) തുടരുന്നു : ബദര്‍ യുദ്ധത്തിനു ശേഷം ഖാലിബ് കിണറില്‍ വലിച്ചെറിയപ്പെട്ട ഇവരെ നോക്കി പ്രവാചകന്‍ പറഞ്ഞു " ഖാലിബ് കാരുടെ മേല്‍ അല്ലാഹുവിന്റെ ശാപം പതിഞ്ഞിട്ടുണ്ട്".
(ബുഖാരി: അദ്ധ്യായം: നിസ്കാര സ്ഥലത്തിന്റെ നന്മകള്‍  9: 499 ),( മുസ്ലിം: 19 , 4421 , 4422 , 4424 , 
അദ്ധ്യായം :38 ) 
യുദ്ധം കഴിഞ്ഞപ്പോള്‍  ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ പ്രവാചകന്‍ മാറ്റിവച്ചു. ബാക്കിയുള്ളവരെ ഉപാധികളോടെ വെറുതെ വിട്ടു. മാറ്റിവയ്ക്കപ്പെട്ട രണ്ടുപേരും പ്രവാചകനെ വ്യക്തിപരമായി ദ്രോഹിക്കുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തവരായിരുന്നു. ഭരണകൂടത്തിനെതിരേയായിരുന്നില്ല, പ്രവാചകനും ഇസ്ലാമിനുമെതിരേയായിരുന്നു അവരുടെ ദ്രോഹം. അവരിലൊരാള്‍ കുടല്‍മാല സംഭവത്തിലെ വില്ലന്‍ ഉഖ്ബ ഇബ്നു അബൂ മുഐത്. അയാള്‍ ചെയ്തിരുന്ന നീചമായ ദ്രോഹം എടുത്തുപറഞ്ഞു പ്രവാചകന്‍ അയാളെ വധശിക്ഷയ്ക്കു വിധിച്ചു. തന്നെ വധിച്ചാല്‍ പിന്നെ മക്കള്‍ക്ക് ആരുണ്ട് എന്ന് ഉഖ്ബ വേവലാതിപൂണ്ടപ്പോള്‍ 'നരകം' എന്നായിരുന്നു പ്രവാചകന്റെ മറുപടി. ഇവരെ വധിക്കുന്നവരുടെ കൂടെ ഞാന്‍ ഉണ്ടാകും എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ , പ്രവാചകന്‍ (സ)യുടെ നിര്‍ദേശപ്രകാരം ആസിമുബ്നു സാബിത് (റ) ഉഖ്ബയെ വധിച്ചു.( അലി (റ) ആണ് എന്നുള്ള അഭിപ്രായവും ഉണ്ട്.) 

3 ) തായിഫില്‍ തന്നെ കല്ലെരിഞ്ഞവരെയും, അതിനു കല്പിച്ചവരെയും  കൊല്ലാന്‍ അല്ലാഹുവിന്റെ കല്പന അനുസരിച് ജിബ്രീല്‍ (അ) വന്നപ്പോള്‍ അദ്ദേഹം അത് തടഞ്ഞ.ബുഖാരി 6:224 , മുസ്ലിം 1795 ,) റിയാലുസ്സാളിഹീന്‍ 643 )


റസൂല്‍ തിരുമേനി മക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കുന്ന കാലയളവില്‍, ഖുറൈശികളുടെ ശത്രുതാമനോഭാവവും തിരസ്കരണവും കനത്തുവന്നപ്പോള്‍ സത്യസന്ദേശത്തിന്റെ സുഗമവും സുരക്ഷിതവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സ്ഥലം തേടിയാണ് ബന്ധുക്കള്‍ കൂടിയായ താഇഫുകാരുടെ അടുക്കല്‍ പ്രവാചകനെത്തുന്നത്. അവര്‍ റസൂലിനെ നിഷേധിക്കുക മാത്രമല്ല, പരിഹസിക്കുകയും കുട്ടികളെ വിട്ടു ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കല്ലേറുകൊണ്ട് താഇഫില്‍ നിന്നുമടങ്ങുന്ന വഴിയില്‍ തളര്‍ന്നിരിക്കുമ്പോള്‍, പ്രവാചകന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉപദ്രവിച്ചവരെ ശിക്ഷിക്കാന്‍ അനുമതിതേടി തന്നെ സമീപിച്ച മാലാഖയുമായി നടത്തിയ സംഭാഷണം പ്രസിദ്ധമാണ്. കല്ലെറിഞ്ഞ് ഓടിച്ചവരുടെ പിന്‍തലമുറ വിശ്വാസികളായിരിക്കുമെന്ന ധ്വനി പ്രവാചകന്റെ പ്രതികരണത്തില്‍ കാണാം. പ്രവാചകന് അല്ലാഹു നല്‍കിയ പ്രത്യേകമായ അറിവായിരിക്കുമത്. അതോടൊപ്പം, പ്രബോധകര്‍ ചിലയവസരങ്ങളില്‍ പുലര്‍ത്തേണ്ട സംസ്കാരവും ഈ സംഭവത്തിലൂടെ പഠിപ്പി        ക്കുന്നു. എന്നാല്‍, സാമൂഹികശത്രുത പുലര്‍ത്തുന്നവര്‍ക്കെതിരേ എന്നും സ്വീകരിക്കേണ്ട പൊതു നിലപാടായി അതിനെ അല്ലാഹുവോ പ്രവാചകനോ എടുത്തുകാട്ടിയിട്ടില്ല. മക്കാവിജയശേഷം ഹിജ്റ എട്ടാംവര്‍ഷം ഇതേ താഇഫുകാര്‍ക്കെതിരേ പ്രവാചകന്‍ പടനീക്കം നടത്തി. ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യം താഇഫുകാരെ അവരുടെ കോട്ടയ്ക്കകത്ത് ദിവസങ്ങളോളം ഉപരോധിച്ചു. രൂക്ഷമായ പോരാട്ടവും നടന്നു. പ്രവാചകന്‍ തന്നെ അവരുടെ കോട്ടയ്ക്കുനേരെ പീരങ്കിപോലുള്ള 'മന്‍ജനീഖ്' എന്ന ആയുധം സ്ഥാപിച്ച് അസ്ത്രവര്‍ഷം നടത്തി.
മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉപരോധമുണ്ടായാല്‍ ഒരു വര്‍ഷത്തേക്കുവേണ്ട എല്ലാ കരുതലുകളും താഇഫുകാരുടെ കോട്ടയ്ക്കകത്ത് ഉണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനുശേഷവും 12 പേര്‍ രക്തസാക്ഷികളായിട്ടും പോരാട്ടം തുടര്‍ന്ന പ്രവാചകന്റെയും മുസ്ലിംസൈന്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ശത്രുക്കള്‍ പതറി. കീഴടങ്ങുന്നവര്‍ക്കു സുരക്ഷിതത്വം വാഗ്ദാനം ചെയ്തപ്പോള്‍ അവരിലെ കരുത്തരായ പോരാളികളില്‍ പലരും കീഴടങ്ങി. ഇനി താഇഫുകാരുടെ ശല്യം ഉണ്ടാവില്ലെന്ന് ഉറപ്പുവന്ന ശേഷമാണ് പ്രവാചകന്‍ പോരാട്ടം മതിയാക്കി തിരിച്ചുപോയത്.
ഈ സമരസംഘം മദീനയിലെത്തിയപ്പോഴാണ് സഫലയാത്ര കഴിഞ്ഞുവന്നാലുള്ള പ്രത്യേക പ്രാര്‍ഥന പ്രവാചകന്‍ അനുചരരെ പഠിപ്പിച്ചത് (മുസ്ലിം). ഈ പടനീക്കത്തിനുശേഷമാണ് താഇഫുകാര്‍ ഇസ്ലാമിലേക്കുവരുന്നത്. പ്രവാചകദൌത്യത്തിന്റെ പ്രാരംഭകാലത്ത് സത്യം മനസ്സിലാകാത്ത ത്വാഇഫിലെ പാരമ്പര്യവാദികള്‍ നടത്തിയതാണ് പ്രവാചകനെതിരേ നടമാടിയ അപഹാസ്യം. അവരില്‍ പലരും പിന്നീട് (ഹിജ്റ എട്ടാം വര്‍ഷം നടന്ന ഹുനൈന്‍, ത്വാഇഫ് യുദ്ധങ്ങള്‍ക്കു ശേഷം) ഇതേ സന്ദേശത്തിന്റെ ശക്തരായ വക്താക്കളായി മാറി. അവരുടെ ഈ മാറ്റത്തെക്കുറിച്ചു വ്യക്തമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നു പ്രവാചകന്റെ നിലപാടുകളില്‍ നിന്നു വ്യക്തമായിരുന്നു. എന്നിട്ടും ശത്രുതാ നീക്കങ്ങള്‍ നടത്തിയ ത്വാഇഫുകാര്‍ക്കു നേരെ പ്രവാചകന്‍ പടനീക്കം നടത്തി ശത്രുതയെ അടിച്ചമര്‍ത്തി. ത്വാഇഫിലെ സ്വബന്ധുക്കള്‍ അിറവില്ലായ്മ മൂലമാണ് തന്നെ ദ്രോഹിച്ചതെന്നു കൂടി പറഞ്ഞാണ് പ്രവാചകന്‍ അവര്‍ക്കു മാപ്പു കൊടുത്തത്. ത്വാഇഫുകാരുടെ കാര്യത്തില്‍ പ്രവാചകന്‍ രണ്ടു നിലപാടുകള്‍ എടുത്തിട്ടുണ്ട്. രണ്ടും പ്രവാചകചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങള്‍. അതില്‍ ഒന്നാമത്തെ നിലപാടു മാത്രം പരാമര്‍ശിച്ചു പ്രതിസന്ധിഘട്ടങ്ങളില്‍ ഉള്‍വലിയുന്നവര്‍  ഹിന്ദുത്വഫാഷിസ്റുകള്‍ നടത്തിയ ഗുജറാത്ത് വംശഹത്യപോലുള്ള മുസ്ലിം ഉന്മൂലനശ്രമങ്ങളെ ന്യായീകരിക്കുന്നിടത്താണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

4 ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ പ്രവാചകന്റെ മകളെ ഉപേക്ഷിക്കുകയും, പ്രവാചകന്റെ നെഞ്ചിലേക്ക് വലിച്ചെറിയുകയും ചെയ്ത മകളുടെ ഭര്‍ത്താവും  അബൂലഹബിന്റെ  മകനുമായ ഹുതൈബ യോട് പ്രവാചകന്‍ കാര്യമായി ഒന്നും പറഞ്ഞില്ല.

പ്രവാചക പുത്രിമാരായ റുഖ്‌യ്യ യെയും, ഉമ്മു കുല്സൂം നെയും വിവാഹം കഴിച്ചത് അബൂലഹബിന്റെ മക്കളായ ഉതൈബയും, ഉത്ബയും ആയിരുന്നു. 
പ്രവാചകന്‍ പ്രബോധനം തുടങ്ങിയപ്പോള്‍ അബൂലഹബ് ന്റെ കല്പനയാല്‍ അവര്‍ ഭാര്യമാരെ ഉപേക്ഷിച്ചു. ഉതൈബ പ്രാവചക പുത്രിയെ പ്രവാചകന്റെ നെഞ്ചിലേക്ക് തല്ലുകയും, പ്രവാചകന്റെ വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും ചെയ്തു. " അല്ലാഹുവേ, നിന്റെ നായ കളില്‍ ഒന്നിനെ ഇവരുടെ മേല്‍ ഇറക്കേണമേ" എന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ചു. 
പിന്നീട ഈ ഉതൈബ ശാമിലേക്ക് കച്ചവടത്തിന് പോയപ്പോള്‍ "നരി" പ്രത്യക്ഷപ്പെട്ടു. പരിബ്രാന്തനായ ഉതൈബക്ക് പ്രവാചകപ്രാര്തന ഓര്മ വന്നു. കൂട്ടുകാര്‍ അയാളെ സമാധാനിപ്പിച്ചു. അന്ന് രാത്രി ഉതൈബയെ കൂടാരതിനുള്ളില്‍ കിടത്തിയിട്ട് കൂട്ടുകാര്‍ പുറത്തു കിടന്നു. പക്ഷെ രാവിലെ ആകുമ്പോഴേക്കും ഉതൈബയെ കാണാനുണ്ടായിരുന്നില്ല. പ്രാവചകന്‍ നായയെ അയക്കാനാണ് പറഞ്ഞത്. പക്ഷെ അള്ളാഹു അയച്ചത് നരിയെ   ആയിരുന്നു. പിന്നീട്  ആ പുത്രിയെ ദുന്നൂരൈന്‍ ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ) വിവാഹം കഴിച്ചു.

5 ) മക്ക ഫതഹില്‍ അവിടെയുള്ള എല്ലാര്‍ക്കും മാപ്പ് കൊടുത്തു.
മക്കാവിജയം സംബന്ധിച്ചു ചരിത്രത്തിന്റെ വിശദാംശങ്ങളില്‍ ഇങ്ങനെ കാണാംമുമ്പ്തന്നെ ദ്രോഹിച്ച മക്കക്കാര്‍ക്കു പ്രവാചകന്‍ അന്നു പൊതുമാപ്പു കൊടുത്തപ്പോഴും ഇസ്ലാമിനും പ്രവാചകനുമെതിരേ വലിയ ദ്രോഹം ചെയ്ത ചിലരെ മാറ്റിനിര്‍ത്തി ശിക്ഷാനടപടി എടുത്തിട്ടുണ്ട്നടപടിക്കായി മാറ്റിനിര്‍ത്തിയ ചിലരെ വധശിക്ഷയ്ക്കു വിധിച്ചുഅവര്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വിവിധ ചരിത്രകാരന്മാരും മുഹദ്ദിസുകളും വ്യത്യസ്ത അഭിപ്രായക്കാരാണ്കഅ്ബയുടെ ഖില്ലയില്‍ പിടിച്ചുതൂങ്ങി നില്‍ക്കുന്നതു കണ്ടാല്‍ പോലും അവരെ വിട്ടേക്കരുതെന്നു പ്രവാചകന്‍ (കല്‍പ്പന കൊടുത്തു.
രക്തച്ചൊരിച്ചില്‍ നിഷിദ്ധമായ ഹറമില്‍ വച്ചുതന്നെ അവരില്‍ ചിലരുടെ ശിക്ഷ നടപ്പായിഏറ്റുമുട്ടല്‍ നിഷിദ്ധമായ മസ്ജിദുല്‍ ഹറമില്‍ വച്ചു ശത്രുവിനെ നേരിടേണ്ടിവന്നാല്‍ അങ്ങനെ ചെയ്യാന്‍ അല്ലാഹു മുമ്പേ അനുവാദം കൊടുത്തിരുന്നു (വിഖു: 2: 191).

വിശദമായ വായനക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 


 


6 ) പ്രവാചകന്റെ സദസ്സില്‍ വന്നു പ്രവാചകനെ വളരെ നീചമായി  ചീത്ത വിളിച്ച ജര്‍രാഹ് നോട്‌ പ്രവാചകന്‍ പ്രതികരിച്ചില്ല  . പല സഹാബികള്‍ക്കും അരിശം കയറിയെങ്കിലും, പ്രവാചക കല്പന യില്ലാതതിനാല്‍ ആരും പ്രതികരിച്ചില്ല. സഹാബി അബൂ ഉബൈദ  (റ) യുടെ ബാപ്പയാണ് ജര്‍രാഹ്  എന്നതിനാല്‍
തന്റെ പിതൃത്വത്തെ പോലും ചീത്ത വിളിച്ച ആളോട് പോലും പ്രതികരിക്കാന്‍ പ്രവാചകന്‍ അനുമതി കൊടുത്തില്ല.

പ്രവാചകന്‍ഉം സഹാബതും ഇരിക്കുന്ന വേദിക്കരികില്‍ വന്നു അബൂ ഉബൈദതു  ബ്നു ജറഹ് (റ) ന്റെ (യഥാര്‍ത്ഥ പേര്‍ : ആമിര്‍ ബ്നു അബ്ദുല്ലഹ് ബ്നു അല്‍ ജറഹ് ) വാപ്പയായ അബ്ദുല്ലഹ് ബ്നു ജറാഹ് പ്രവാചകനെ പിതൃത്വം പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ തെറി വിളിക്കുകയും വെല്ലു വിളിക്കുകയും ചെയ്തു. സഹാബാക്കള്‍ അസ്വസ്ഥരായി. അതിലേറെ അബൂ ഉബൈദയും.അദ്ദേഹം ജറഹ് ന്റെ തല വെട്ടി വരാന്‍ പ്രവാചകനോട് അനുവാദം ചോദിച്ചു. അത് താങ്കളുടെ വാപ്പ യാണ് എന്ന് പറഞ്ഞു പ്രവാചകന്‍ അനുമതി കൊടുത്തില്ല. മൂന്നു തവണ അനുവാദം ചോദിച്ചപ്പോളും പ്രവാചകന്‍ അനുമതി നിഷേധിച്ചപ്പോള്‍ അനുവാദത്തിനു കാത്തു നില്‍ക്കാതെ വാപ്പ യുടെ തലവെട്ടിയെടുത് പ്രവാചകന്റെ മുന്നില്‍ കൊണ്ട് വെച്ചു , ആ സ്നേഹ നിധിയായ സഹാബി. സലാം പറഞ്ഞു. പ്രവാചകന്‍ മുഖം തിരിച്ചു കളഞ്ഞു. മഹാനായ സഹാബിയുടെ ഹൃദയം വല്ലാതെ വേദനിച്ചു. അദ്ദേഹം വീണ്ടും സലാം പറഞ്ഞു. വീണ്ടും പറഞ്ഞു. പ്രവാചകന്‍ മടക്കിയില്ല. അബൂ ഉബൈദ തളര്‍ന്നു പോയി. അപ്പോള്‍ മരുഭൂമിയില്‍ അടിച്ചു വീശിയ കുളിര്‍ക്കാറ്റു പോലെ ഒരു ഖുറാന്‍ വചനം ഇറങ്ങി "അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍  അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍  ."  (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ  അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

മുജാദലയിലെ ഏറ്റവും വലിയ ആയത്ത് ആയ ഈ   ദിവ്യ വചനം ഇറങ്ങാന്‍ പോലും കാരണമായ അബൂ ഉബൈദയുടെ   (റ) പ്രവാചക സ്നേഹം അത്യുന്നതമത്രേ !!

ഉഹദില്‍ പിന്നിലൂടെയുള്ള ശത്രുക്കളുടെ ആക്രമണതാല്‍ മുസ്ലിം സേന ചിന്നഭിന്നമായി. പ്രവാചകന്റെ മുഖത്ത്   അമ്പ്‌ കൊണ്ടു. മുന്‍പല്ല് പൊട്ടി. ആ ദിവ്യശരീരം ശത്രുക്കള്‍ കുഴിച്ച കള്ളക്കുഴികളില്‍ ഒന്നില്‍ ഒരു വേള വീണു പോയി. ശിരോകവചത്തിന്റെ കമ്പികളില്‍ രണ്ടെണ്ണം മുഖത്ത്   തുളച്ചു കയറി. മറ്റൊരു സഹാബിക്കും അവസരം കൊടുക്കാതെ അബൂ ഉബൈദ (റ) തന്റെ മുന്‍പല്ലുകള്‍ കൊണ്ടു അവ  പറിച്ചെടുത്തു. ഓരോ കമ്പികള്‍ പറിച്ചെടുത്തപ്പോഴും ഓരോ മുന്‍പല്ലുകള്‍ പൊഴിഞ്ഞു പോയി. " പല്ല് കൊഴിഞ്ഞ അബൂ  ഉബൈദ "  എന്നപേരില്‍ പിന്നീട അദ്ദേഹം അറിയപ്പെട്ടു. നിരവധി യുദ്ധങ്ങളില്‍ നേത്രത്വം വഹിച്ച അദ്ദേഹം (" ബുഖാരി 3 ;44 ;663 , മുസ്ലിം 21 ;4757 ) .ക്രിസ്ഥാബ്ധം 583-ജനിച്ചു, 624 ഇല്‍ അബൂബകേര്‍ (റ) ലൂടെ മുസ്ലിമായി, 
ബദര്‍ ഇലും ഉഹദിലും പങ്കെടുത്ത ഈ മഹാനായ പ്രവാചകസ്നേഹി 634 മുതല്‍ ഉമര്‍ (റ) ഭരണകാലത്ത് ഇസ്ലാമിക സൈന്യത്തിന്റെ സൈന്യാതിപന്‍ ആയിരുന്നു.  ക്രിസ്ഥാബ്ദ്ധം 638   ജോര്‍ദാനില്‍  വെച്ച് വഫാതായി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു.  ഈ രാഷ്ട്രത്തിലെ   " വിശ്വസ്തന്‍' എന്നാണ് പ്രവാചകന്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് (മുസ്ലിം, ബുഖാരി: അദ്ധ്യായം: സഹാബത്തിന്റെ ശ്രേഷ്ടതകള്‍(ഫളാ ഇല്‍ അസ്ഹാബുന്നബിയ്യ് 57:87 )(മുസ്ലിം : അദ്ധ്യായം :07 പ്രവാചക അനുയായികളുടെ യോഗ്യതകള്‍.  :39 :5949 )

ഒരു വേള ബിന്‍ husainka യോട് ഇങ്ങനെ പറഞ്ഞ --<<Shahabas Thangal : naan bin hussain mungi enn adichataayi vishwasikunnillaa...... angane vannittundenkil athin appol thett ടിരുട്ടും>>>> അതെ ഷഹബാസ് തന്നെ , മറ്റൊരു ചര്‍ച്ചക്കിടയില്‍ ഇങ്ങനെ പറയുന്നത് കണ്ടു, <<<< athile randaamatte hadeesinte vivaram taraam enn parann mungiya ningalude suhurttukkal eth vare pongiyittilla.>>>>>......ഈ നിലപാട് മാറ്റത്തെ കുറിച്ച എനിക്കൊന്നും പറയാനില്ല..
പക്ഷെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതൊരു മുങ്ങല്‍ ആയിരുന്നു. ഖുര്‍ആനിലും, ഹദീസ് ലും, ചരിത്ര ഗ്രന്ഥങ്ങളിലും എല്ലാതിലെക്കുമുള്ള ഒരു മുങ്ങല്‍.. 7 ലും 8 ലും, 9 ലും...എന്റെ പ്രിയപ്പെട്ട അസ്സു ഹാജി ഉസ്താതിന്റെ തൊട്ടരികില്‍ ഇരുന്നു ഞാന്‍ പഠിക്കുകയും, കൃത്യമായി നമ്പര്‍ ഇട്ടു തുടക്കവും അവസാനവും അറബിയില്‍ എഴുതി, മലയാളത്തില്‍ അര്‍ഥം എഴുതി വെച്ച റിയാള് സാലിഹീന്റെ ഒര്മാകളിലെക്കും, അനേകം പ്രസ്ന്ഘങ്ങളില്‍ നിന്നും, ബ്ലോഗ്‌ കളില്‍ നിന്നും, വെബ്സൈറ്റ് കളില്‍ നിന്നും കണ്ടും കെട്ടും, സംശയം തിരുത്തിയും...ഞാന്‍ ഉയര്‍ത്തിക്കൊണ്ടു വന്നത് അനര്‍ഘമായ മുത്തുകള്‍ ആയിരുന്നു. അത് കറ  കളഞ്ഞു ചെത്തി മിനുക്കി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അല്പം വൈകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ ഔദ്യോഗിക ജീവിതത്തില്‍ സുപ്രധാനമായെക്കാവുന്ന ചില ദിവസങ്ങള്‍ ആയിരുന്നു. ഒരു കുതിരയെ പോലെ പായുകയും, പക്ഷിയെ പോലെ തിരക്കിലായിപ്പോവുകയും, അടങ്ങിയ ജലാശയം പോലെ നിശ്ചേഷ്ടനായി ഇരുന്നു പോവുകയും ചെയ്ത ദിവസങ്ങള്‍. അതിനിടയില്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിവരണങ്ങള്‍ എന്റെ ലാപ് ന്റെ അടച്ചിട്ട ഫയലുകളില്‍, സ്പുടമാല്ലാത്ത അക്ഷരങ്ങളില്‍ നിദ്ര കൊണ്ടു.   
വെറുതെ ഒരു ഹദീസോ വിവരണമോ തന്ന്‌,  അതിന്റെ മുകളില്‍ 500 ഓ 600 കമന്റ്‌ കല്‍ എഴുതിയിട്ട്, പൊട്ടാത്ത rubberband പോലെ നീണ്ടു വലിഞ്ഞ ഒരു ചര്‍ച്ചക്ക് പകരം, എന്നും ഉപകരിച്ചേക്കാവുന്ന തെളിവുകളോടെ വിശദമായി തന്നെ മറുപടി തരുന്നതാകും നല്ലത്, എന്ന  എന്റെ ചിന്താഗതിയുടെ  നിശ്ചയ ദാര്‍ഡിയമാണ് ഇതിനെ ഇത്രയും വൈകിച്ചത്.
ബുഖാരിയില്‍, അല്‍ അദബ് (മര്യാദകള്‍) എന്ന അധ്യായത്തില്‍ 73 മത്തെ ബാബിലെ 113 ആമത് ഹദീസ് ആണ് ഞാന്‍ വിഷധീകരിക്കുന്നത്. "മുസ്ലിം"  ഇല്‍, "സകാത്ത്" എന്ന അഞ്ചാമത്തെ  അധ്യായത്തില്‍  41 )മത്തെ പാഠത്തില്‍  2296 ആണ് ഈ ഹദീസ്, രിയാലുസ്സാലിഹീന്‍  ഇല്‍ " വിട്ടു വീഴ്ചയും വിഡ്ഢികളില്‍  നിന്നുള്ള പിന്മാറ്റവും" എന്ന പാഠത്തില്‍ 645 മതായിട്ടാണ് ആയിട്ടാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്. 
അനസ് ബ്നു മാലിക്  (റ) വില്‍ നിന്നും വിവേദനം: "ഒരിക്കല്‍ തിരുമേനി (സ) യുടെ കൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. കര കട്ടിയുള്ളതും നജ്റാനില്‍ നിര്‍മ്മിച്ചതുമായ ഒരു പുതപ്പ് അവിടുത്തെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഒരു ഗ്രാമീണന്‍ നബി (സ) യെ അഭിമുഖീകരിച്ചു പുതപ്പു ശക്തിയായി പിടിച്ചു വലിച്ചു. നബി (സ) യുടെ പിരടിയുടെ ഭാഗത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ അയാളുടെ പിടിച്ചു വലിയുടെ ശക്തി കാരണം പുതപ്പു അവിടെ പാടുണ്ടാകിയത് ഞാന്‍ കണ്ടു. അയാള്‍ വിളിച്ചു പറഞ്ഞു: മുഹമ്മദ്‌ , നിങ്ങളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍ നിന്ന് എനിക്ക് തരാന്‍ കല്പിക്കുക. നബി (സ) അയാളിലേക്ക് തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചു. ശേഷം അയാള്‍ക്ക്‌ സമ്മാനങ്ങള്‍  നല്‍കാന്‍ കല്പിച്ചു."...
ഈ ഹദീസ് നെ ഇന്ഷാ അല്ലാഹ് , നമുക്കൊന്ന് വിശദീകരിക്കാം. 
അനസ് (റ) ഇവിടെ മൂന്നു കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നു. 
1 ) അതൊരു ആറാബി ആണ്.
2 ) കര കട്ടിയുള്ള പുതപ്പായിരുന്നു എന്ന്.
3 ) നജ്രാനില്‍ നിര്‍മ്മിച്ചതായിരുന്നു.
ആറാബി എന്നാല്‍ അപരിഷ്കൃതരായ അറേബ്യന്‍ ഗ്രാമീണരെ യാണ് ഉദേശിക്കുന്നത്. ഇവിടെ ഒരു മനുഷ്യന്‍ എന്നോ ഒരാള്‍ എന്നോ പറയുന്നതിന് പകരം, ആറാബി എന്ന് എടുത്തു പറഞ്ഞിരിക്കുന്നു. ഈ 21 ആം നൂറ്റാണ്ടില്‍ പോലും സാംസ്കാരികമായി വലിയ പുരോഗതി വന്നിട്ടില്ലാത്തവര്‍ ആണ് ബദവികള്‍ അഥവാ ആരാബികള്‍.
വിദേശത്തുള്ള ആള്‍ക്കാരോട് ചോദിച്ചാല്‍ അവരുടേ ഇപ്പോഴത്തെ സ്വഭാവത്തെ കുറിച്ചുള്ള ഒരേകദേശ രൂപം കിട്ടും. പള്ളിയിലേക്ക് വരുമ്പോ ചിലപ്പോ അഴുക്കുള്ള കാലുമായാവും അവര്‍ വരുന്നത്. നിസ്കരിക്കുംപോള്‍ നാം ചേര്‍ന്ന് നിന്നാല്‍ അവര്‍ നീങ്ങി നില്‍ക്കും. പള്ളിയില്‍ പോലും ഉറക്കെ സംസാരിചെക്കും. ആള്‍ക്കാര്‍ "Q ' നില്‍ക്കുന്ന ഒരു കൌണ്ടര്‍ ഇല്‍ അതൊന്നും ഗൌനിക്കാതെ അവര്‍ മുന്നില്‍ പോയി നിന്നേക്കും. പ്രവാചക ചരിത്രത്തില്‍ തന്നെ ഉദാഹരണങ്ങള്‍  കാണാം.. 
ജാബിര്‍ ബ്നു മുഅതം (റ) വില്‍ നിന്നും "ബുഖാരി" റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസ് ഇല്‍ ഇങ്ങനെ കാണാം. " ഹുനൈന്‍ ഇല്‍ നിന്നും മടങ്ങുന്ന വഴി കുറെ ആരാബികള്‍ പ്രവാചകന്റെ പിന്നാലെ കൂടി. എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടു കൊണ്ടു, അവര്‍ പ്രവാചകനെ ഒരു ഇലന്ത മര ക്കൂട്ടതിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ മേല്‍ വസ്ത്രം വലിച്ചെടുത്തു. പ്രവാചകന്‍ നിന്ന് എന്നിട്ട് പറഞ്ഞു " എന്റെ വസ്ത്രം തിരിച്ചു തരൂ, എന്റെ കയ്യില്‍ ഈ മരത്തോളം ഒട്ടകങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അവ നിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമായിരുന്നു. ഒരു പിശുക്കനായോ, കള്ളം പറയുന്നവനായോ, ഹൃദയം ഇടുങ്ങിയവനായോ നിങ്ങള്‍ എന്നെ കണ്ടെത്തുകയില്ല" 
മറ്റൊരിക്കല്‍ നടന്നു പോകുന്ന പ്രവാചകനെ ഒരു ബദവി പിറകില്‍ നിന്നും ഉറക്കെ വിളിച്ചു. പ്രവാചകന്റെ മുമ്പില്‍ ശബ്ദം താഴ്ത്താന്‍ സഹാബാക്കള്‍ പറഞ്ഞെങ്കിലും, അയാള്‍ കൂട്ടാക്കിയില്ല. ഇതാണെന്റെ ശൈലി എന്നായിരുന്നു മൂപ്പരുടെ മറുപടി.
മറ്റൊരിക്കല്‍ ഒരു ആറാബി പള്ളിയില്‍ മൂത്രമൊഴിക്കുന്നത് കണ്ടപ്പോള്‍ അത് തടയാന്‍ സഹാബത് ചാടി എഴുന്നേറ്റു. പ്രവാചകന്‍ വിലക്കി. അയാള്‍ അതില്‍ നിന്ന് വിടവാങ്ങിയപ്പോള്‍ ഉപദേശിക്കുക  മാത്രം ചെയ്തു.
നജ്രാനില്‍ നിന്നുള്ള ഒരു പുതപ്പു കണ്ടപ്പോള്‍ പ്രവാചകന്‍ സാമ്പതീകൈശ്വര്യം ഉള്ള ആളാണെന്നു ആരാബിക്ക് തോന്നി. അയാള്‍ പുതപ്പു വലിച്ചിട്ടു  , തനിക്കും താങ്കള്‍ക്കു അള്ളാഹു നല്‍കിയതില്‍ നിന്നും തരാന്‍ ആവശ്യപ്പെടുന്നു. പ്രവാചകന്‍ തിരിഞ്ഞു നോക്കുകയും, അയാള്‍ക്ക്‌ എന്തെങ്കിലും നല്‍കാന്‍ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 
കര കട്ടിയുള്ള പുതപ്പു പ്രവാചകന്റെ "ചുവപ്പ് കലര്‍ന്ന വെളുത്ത ശരീരത്തില്‍" എളുപ്പത്തില്‍ പാട് വീഴ്ത്തും എന്ന് എല്ലാര്‍ക്കും അറിയാം. അനസ് (റ) കര കട്ടിയുല്‍ പുതപ്പ് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്. 
പറഞ്ഞു വന്നത്, ഒരു ആറാബി യെ സംബന്ധിച്ചിടത്തോളം, പ്രവാചകന്റെ കഴുത്തിലെ പുതപ്പു വലിച്ചത്, ഒരു ധിക്കാരമായിരുന്നില്ല, ഒരു അറിവില്ലായ്മ ആയിരുന്നു.. ഇവിടെ തന്നെ  നോക്കൂ..പ്രവാചകനെ "അല്ലാഹുവിന്റെ റസൂലേ" എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം, 'മുഹമ്മദ്‌" എന്നാണു അദ്ദേഹം വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നവവി ഇമാം സൂചിപ്പിച്ച പോലെ " viddikalil നിന്നുള്ള ഒരു പിന്മാറ്റവും വിട്ടു വീഴ്ചയും" ആണ് നമുക്ക് ഇവിടെ കാണാനാവുക. 
മാത്രവുമല്ല, "ക്ഷമ" യുടെ അധ്യായത്തില്‍ അല്ല ഈ സംഭവം മുസ്ലിം ഉം , ബുഖാരിയും ഈ ഹദീസ് അവതരിപ്പിച്ചിട്ടുള്ളത്. പകരം, ബുഖാരി യില്‍ "മര്യാദ" യുടെ അധ്യായത്തിലും, മുസ്ലിം ഇല്‍ "സകാത്ത്' ന്റെ അധ്യായത്തിലും ആണ്.
കാരണം ഈ പണ്ഡിതന്മാര്‍ ആരും, തന്നെ ഇത്ര നിസ്സാരമായ ഒരു സംഭവം, പ്രവാചക കരുണയുടെ വലിയ ഒരുദാഹരണം ആയി കണ്ടിട്ടില്ല. പ്രവാചകന്റെ കഴുത്തില്‍ നിന്നും ഒരു പുടഹ്പ്പ് വലിച്ചപ്പോള്‍ പ്രവാചകന്‍ ക്ഷമിച്ചു എന്നത്, പ്രവാചക ദയയുടെ 100 ഇല്‍ ഒരംശം പോലുമല്ല. പ്രവാചകനെ ഒന്ന് തോണ്ടിയപ്പോള്‍ പ്രവാചകന്‍ ക്ഷമിച്ചു, ഒന്ന് പിച്ചിയപ്പോ പ്രവാചകന്‍ ക്ഷമിച്ചു ..എന്നൊക്കെ പറയുന്നത് എന്തൊരു അല്പത്വം ആണ്?.

പ്രവാചക ദയയുടെ ഉദാഹരണമായി കാണിക്കേണ്ട ഒരു ഹദീസ് അല്ല ഇത്. അങ്ങനെ യായിരുന്നെങ്കില്‍, ഹദീസ് ഗ്രന്ഥങ്ങളില്‍ ക്ഷമ യുടെയോ, ദയ യുടെയോ അധ്യായത്തിന്റെ കീഴില്‍ ആണ് ഈ ഹടെസ്സ് സ്ഥാനം പിടിക്കുക. 
ശ്രദ്ധേയമായ മറ്റൊരു കാര്യം, അയാള്‍ മുസ്ലിമായിരുന്നു എന്നതാണ്. മുസ്ലിമായ, വിവരം കുറഞ്ഞ, , അദ്ദേഹത്തെ ഉപദ്രവിക്കണം എന്ന ഉധേഷതോടെ യല്ലാതെ, പ്രവാചകന്റെയും, അനുയായിയുടെയും കണ്മുന്നില്‍ വെച്ച, ഒരു സാധാരണ ഗ്രാമീണന്‍ പ്രവാചകന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി പുതപ്പു വലിക്കുകയും, തനിക്ക് എന്തെങ്കിലും തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ പ്രവാചകന്‍ ക്ഷമിച്ചു എന്നുള്ളത്...പ്രവാചക ചരിത്രത്തിലെ വലിയൊരു ത്യാഗമായി ചിത്രീകരിക്കുന്നതിലൂടെ പ്രവാചകനിന്ദ യിലെക്കാണോ ഇവരൊക്കെ പോകുന്നത് എന്ന് സംശയിച്ചു പോകും.
തന്റെ ശരീരത്തിലൂടെ മരണത്തിന്റെ മാലാഖ അസ്രാ ഈല്‍ (അ) ന്റെ കൈകള്‍ പതുക്കെ ആത്മാവ്  വലിച്ചെടുക്കുമ്പോള്‍ " എനിക്ക് വേദനിക്കുന്നല്ലോ അസ്രാ ഈല്‍ എന്ന് പറയുമ്പോഴും, ആ ചുണ്ടുകള്‍ മന്ദ്രിച്ചത്, എന്റെ സമുദായമേ, എന്റെ ഉമ്മതീ എന്നായിരുന്നു. ഏതൊരു  ജനനേതാവ്‌ ആണ് തന്റെ മരണ വേളയില്‍ പോലും, തന്റെ സമൂഹത്തെ ഓര്‍ത്തു വ്യാകുലപ്പെട്ടത്‌.?
മാനവ കുലം മുഴുവന്‍ പൊരി വെയിലത്ത്‌ എരിപൊരി കൊള്ളുന്നത്‌ സഹിക്കാനാവാതെ, അര്ഷിന്റെ തണലിന്റെ സുഖ ശീതളിമയില്‍ നിന്നും അല്ലാഹുവിന്റെ മുന്നില്‍ സുജൂദ് ചെയ്തു ശഫാതിനു ചോദിക്കുന്നതാരാണ്? .... തന്റെ സമുദായത്തില്‍ ഒരാളെങ്കിലും നരകത്തില്‍ അവശേഷിക്കുന്നു വെങ്കില്‍ സ്വര്‍ഗത്തില്‍ ഞാന്‍ സംത്രിപ്തനായിരിക്കില്ല എന്ന് പ്രക്യാപിക്കുന്നത്രയും   ദയാലുവായ ഒരു പ്രവാചകന്‍ ആരാണുള്ളത്? ... ആ പ്രവാചകനല്ലേ, ആകാശം നോക്കി വെറുതെ ഇരിക്കാനും, ആളുകളില്‍ നിന്നും അകന്നു മലമടക്കുകളില്‍ ധ്യാനമിരിക്കാനും ഇഷ്ടമായിരിക്കെ, ഒരു നിമിഷം പോലും വിശ്രമിക്കാതെ, ഒരു ജനതയുടെ മോചനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്തത്? തന്റെ ജീവിതം മുഴുവന്‍ മാനവികതയുടെ ഉദാത്തമായ സത്യാ സന്ദേശം മുഴുവന്‍ ജനങ്ങളിലും നിലനിര്‍ത്താന്‍ ചിലവഴിച്ച ആ മഹാനോളം ദയയുള്ള ആരാണ് ലോകത്ത് കഴിഞ്ഞു പോയിട്ടുള്ളത്.? താന്‍ പ്രച്ചരിപിക്കുന്ന സത്യം തന്റെ ജനത സ്വീകരിക്കുന്നില്ലോ, അവര്‍ നരകത്തിലേക്ക് പോകുമല്ലോ എന്ന് വ്യാകുലപ്പെട്ടിടതാണ് " നബിയെ, താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്" എന്ന വിശുദ്ധ വചനം ഇറങ്ങുന്നത്. "ഞാന്‍ പ്രബോധനം ചെയ്യട്ടെ, അല്ലാഹുവാണ് നേര്മാര്‍ഗതിലേക്ക് നയിക്കുനവന്‍" എന്ന വിശ്വാസത്തില്‍ സമാധാനം കണ്ടെത്തിയ ആ മഹാനോളം കരുണാമയനായ ഒരു മനുഷ്യനുണ്ടോ, ഒരു പ്രവാചകന്‍ ഉണ്ടോ?.....
അനഗ്നെ യുള്ള പ്രവാചകനെ യാണ് വളരെ നിസ്സാരമായ ഒരു വിട്ടു വീഴ്ച ഉയര്‍ത്തിക്കാട്ടി, ജനങളുടെ മുന്നില്‍ വിലകുറച്ച് അവതരിപ്പിക്കുന്നത്‌....സത്യം തിരിച്ചറിയാനും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാന് അള്ളാഹു അനുഗരഹിക്കട്ടെ ..ആമീന്‍...
ഇത്തരം ഒരു പഠനത്തിനു എന്നെ അറിയാതെ പ്രേരിപ്പിച്ച ഷഹബാസ് നും mehbu ശരീഫ് നും നന്ദി. 

അവലംബം:  വിശുദ്ധ ഖുര്‍ആന്‍,
 ബുഖാരി, 
summarized സഹിഹ് അല്‍- ബുഖാരി,  
മുസ്ലിം, 
റിയാളുസ്സലിഹീന്‍, 
മുഹമദ് നബി (സ) ജീവ ചരിത്ര സംഗ്രഹം.
 ( 1976 , ഹിജ്റ 1396 റബീ ഉല്‍ അവ്വല്‍ ഇല്‍ പാകിസ്താന്‍ ഇല്‍ വെച്ച്  രാബിതതുല്‍ ആലമില്‍ ഇസ്ലാമി-- (മക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലിം വേള്‍ഡ് ലീഗ് എന്ന ലോക മുസ്ലിം പണ്ഡിത സഭ. മുസ്ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ തീരുമാനങ്ങളെ വരെ സ്വാധീനിക്കുന്ന ഈ സംഘടനയുടെ അനുമതിയില്ലാതെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിയമപ്രകാരം ഇസ്ലാമിക ആവശ്യങ്ങള്‍ക്ക് പണപ്പിരിവ് നടത്താന്‍ പോലും കഴിയില്ല.)--ലോകാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച നബിചരിത്ര മത്സരത്തില്‍ "ഷെയ്ഖ്‌ സഫിയ്യു റഹ്മാന്‍ മുബാറക് പൂരി (ജാമിയ, സലഫിയ്യഹ്, ഇന്ത്യ) " സമര്‍പ്പിച്ച "അല്‍ രഹീക്വുല്‍ മക്തൂം" എന്ന പ്രബന്ധമാണ് പിന്നീട് " മുഹമ്മദ്‌ നബി (സ) ജീവ ചരിത്ര സംഗ്രഹം" എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. 
ആകെ 171 പ്രബന്ധങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. 84 എണ്ണം അറബിയിലും, 64 എണ്ണം ഉര്‍ദുവിലും, 21 എണ്ണം ഇംഗ്ലീഷ് ഇലും 1 ഫ്രഞ്ച് ലും മറ്റൊന്ന് ഹുഡാവിയ ഭാഷയിലും. ഇവയില്‍ നിന്ന് ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുകയും, 50 ,000 റിയാല്‍ സമ്മാനം നല്‍കപ്പെടുകയും ചെയ്തത് ഈ പ്രബന്ധത്തിനായിരുന്നു. 
കടപ്പാട്: മര്‍ഹൂം അല്‍ഹാജ് ഹസ്സന്‍ മുസ്ലയാര്‍, ഡോ. C.k . Abdullah , ജെശീര്‍ മൌലവി, മജീദ്‌ ഊരകം, അബ്ദുല്‍ കാദേര്‍ (abd kader )